Malayalam lyrics

ഈറക്കൊമ്പിൻ‌ മേലേ സ്‌നേഹാലാപം
ഈറൻ‌കണ്ണിൽ ജീവാനന്ദം....
ആത്മരാഗങ്ങൾ വിതുമ്മുമ്പോൾ....
അണിവെയിലിൻ‌മേലിളമഞ്ഞുരുകും മോഹാരവങ്ങൾ
സ്വപ്‌നങ്ങൾതൻ ചിത്രങ്ങളിൽ വർണ്ണാങ്കുരങ്ങൾ
(ഈറക്കൊമ്പിൻ‌ മേലേ...)
മായാസാഗരം ചിപ്പിയിൽ വാ‍ർത്തൊരു
പൊൻ‌മുത്തിൻ മരന്ദം നീ....
കാർമുകിൽ കോലങ്ങൾ ചൂടുന്നൊരാൺ‌മയിൽ
തൂമയിൽ കണ്മണിത്തൂവലായ് നീ....
(ഈറക്കൊമ്പിൻ‌ മേലേ...)
യൗവ്വനം മേനിയിൽ വിടർന്നുവെന്നാകിലും
കൗമാരം നിൻ മൃദുഭാവം
ഏതോ കടംകഥയാർന്ന നിൻ ജന്മം‍
പുണ്യകഥാസുധയായിനി മാറും
(ഈറക്കൊമ്പിൻ‌ മേലേ...)

Song details

Music: രവീന്ദ്രൻ

Film/album: കുട്ടേട്ടൻ