Malayalam lyrics

ഇണയെ വേർപിരിഞ്ഞ രാക്കിളി നീ (2)
ശ്രുതിലയമിടറിയോരീരടി നീ
ഇവിടെയീ നീളുന്ന രഥ്യകളിൽ
വഴി തെറ്റി വന്നൊരു യാത്രിക നീ
യാത്രിക നീ (ഇണയെ...)

പുലരിയെ ദാഹിച്ച യാമിനി നീ
മുകിലാലണഞ്ഞൊരു പൗർണ്ണമി നീ (2)
ഒരു പ്രേമഭംഗത്തിൻ യാഗാഗ്നിയിൽ (2)
കരയാതെ കണ്ണുനീർ തൂകിയോൾ നീ (2)   (ഇണയെ...)

മധുപൻ മറന്നൊരു വനസുമം നീ
മരുഭൂമി തേടുന്ന മൃഗതൃഷ്ണ നീ
ഇവിടെ യുഗങ്ങളായ് നോൽമ്പ് നോക്കും (2)
മറവി തൻ ദുഃഖമാം  നായിക നീ (2)  (ഇണയെ...)

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: അർച്ചനപ്പൂക്കൾ