Malayalam lyrics
ഈണവും താളവും ഇല്ലെങ്കിലും അമ്മ തൻ ആരാരിരോ വേണം അമ്പിളി കുഞ്ഞിനെന്നും ചായുരങ്ങാൻ ആരാരിരോ ആരാരിരോ ആരാരിരോ (ഈണവും താളവും) ഈശ്വരൻ നൽകിയ നിധിയാണു നീ ജീവിതം നേടിയ കനിയാണു നീ(2) മണ്ണിലീ പെണ്ണിനെന്നും മഹനീയ ബന്ധം നൽകും [2] കണ്ണിയാണോമനെ നീ ഉറങ്ങൂ (ഈണവും താളവും) അമ്മയായ് തീർന്നൊരെൻ കൊതിയാണു നീ കണ്മണി എന്നുമെൻ കനവാണു നീ(2) നീ വളർന്നെന്റെ മുന്നിൽ തണലായി നിൽക്കുമ്പോളും (2) ഉണ്ണിയാണമ്മതൻ കണ്ണിലെന്നും (ഈണവും താളവും)
Song video
Song details
Music: രവീന്ദ്രൻ
Raaga: ശുദ്ധസാവേരി
Film/album: ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
- Singer: കെ എസ് ചിത്ര
- Film / album: ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല