Malayalam lyrics

ഇനിയീ മഞ്ഞിൽ നനയാൻ പൂവേ
ഇതളുകളുണ്ടോ കൈയ്യിൽ (2)
ഇനിയീ കാറ്റിൽ ഉതിരാൻ മാത്രം
പൂമ്പൊടിയുണ്ടോ ചുണ്ടിൽ
(ഇനിയീ മഞ്ഞിൽ ..)
എന്നോ വറ്റി വരണ്ടൊരാ പുഴയിൽ
പഴയ സ്വപ്‌നങ്ങൾ മയങ്ങീ (2)
നീളെ പരക്കും മണൽവിരിത്തട്ടിൽ
തെല്ലു മിഴിനീരു കണ്ടു
(ഇനിയീ മഞ്ഞിൽ ..)
കളിയാട്ടങ്ങൾ തുള്ളിയുറഞ്ഞൊരു കാവിൻ
വിളക്കോ കെടുത്തീ (2)
ഈ ഇലച്ചാർത്തുകൾ വാടിവീണാലിനി
കാവെന്ന കാവ്യം ഒടുങ്ങീ
(ഇനിയീ മഞ്ഞിൽ ..)
പച്ചിലക്കിളികൾ രാപ്പാർത്തിരുന്നൊരു
പൂമരച്ചില്ലകൾ കരിഞ്ഞൂ (2)
ഒരു കിളിക്കൂട് നിലം പതിയ്ക്കുമ്പോൾ
കാവിൻ നോവുകൾ തേങ്ങി
കാവിൻ നോവുകൾ തേങ്ങി
(ഇനിയീ മഞ്ഞിൽ ..)

Song details

വർഷം: 2014

സംഗീതം: കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ

ഗാനരചന: അജയ് ചന്ദ്രൻ

ഗായകർ: വി റ്റി മുരളി

വിശദവിവരങ്ങൾ: ഗോപകുമാർ

Album: പേടിത്തൊണ്ടൻ