Malayalam lyrics
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..വെണ്ണിലാവേ ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ ഇടയനെ നോക്കി ചിരിക്കരുതേ നീ പുഞ്ചിരിക്കരുതേ സ്വര്‍ണ്ണസോപാന പഥങ്ങള്‍ക്കപ്പുറം നിന്‍ സ്വപ്നമഹോത്സവങ്ങള്‍ക്കില്ലാ ഞാന്‍ കദളീവനത്തിലെ കുളിര്‍കാറ്റേ നിന്‍ സദനം എനിക്കായ് തുറക്കരുതേ നിറയേ പൂത്തൊരു ചെമ്പകമേ നിന്‍ പരിമളമണിയാന്‍ വിളിക്കരുതേ എന്നെ വിളിക്കരുതേ....... മരുഭൂമി മലര്‍വാടിയായ് മാറാമെന്‍ മനസ്സിനി ഹരിതാഭമായിടുമോ? മഴമേഘം പെയ്തുപെയ്തൊഴിയും മുന്‍പേ കുളിര്‍ചന്ദ്രികവന്നു തെളിയുകയോ? ഇടയനെ നോക്കി... അതിശപ്തമേതോരശുഭ മുഹൂര്‍ത്തത്തില്‍ അറിയാതെ ദൈവമെന്നെ സൃഷ്ടിച്ചു അസ്വസ്ഥനായ് ഞാന്‍ നടന്നലഞ്ഞു എന്‍ അരികില്‍ നീയെന്തിനായ് ദൂതുവന്നു ഇടയനെനോക്കി.....
Song video
Song details
വർഷം: 1975
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
വിഡിയോ: ഗാനസ്നേഹി
Album: ബാബുമോൻ
- Singer: കെ ജെ യേശുദാസ്
- Film / album: ബാബുമോൻ
- Composer: എം എസ് വിശ്വനാഥൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ