Malayalam lyrics
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി മറഞ്ഞുപോയീ ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും...) ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ് ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു എരിഞ്ഞു പോയീ.... രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ പ്രേമത്തിന് മധുരിമയും വിരഹത്തിന് കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോതി വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍ മറക്കുവാനാകുമോ ആ ദിവ്യരാഗം ആദ്യാനുരാഗം ജന്മങ്ങളില് (ഇലകൊഴിയും...)
Song video
Song details
Music: മോഹൻ സിത്താര
Film/album: വർഷങ്ങൾ പോയതറിയാതെ
- Singer: കെ എസ് ചിത്ര
- Film / album: വർഷങ്ങൾ പോയതറിയാതെ
- Composer: മോഹൻ സിത്താര
- Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി