Malayalam lyrics
ഹൃദയസ്വരം ഞാൻ കേൾക്കുന്നു ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ പ്രണയസ്വരം ഞാൻ കേൾക്കുന്നു പ്രിയമുള്ളവളേ നിന്റെ മാറിൽ ഞാനെൻ ചെവികൾ ചേർക്കുമ്പോൾ ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ പ്രണയസ്വരം ഞാൻ കേൾക്കുന്നു ആ സ്വരങ്ങളിൽ അമൃതസ്വരങ്ങളിൽ മധുരിത മന്ത്രമുണർന്നു പിരിയാതിതുപോൽ നമ്മൾ പുലരും ഇനിമേൽ തമ്മിൽ പുതിയ കനവിൻ പുളകവനിയിലിതളിടും ഏകമാം മോഹമേ ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ പ്രണയസ്വരം ഞാൻ കേൾക്കുന്നു ഈ കരങ്ങളിൽ ഈ നിമിഷങ്ങളിൽ സുകൃതസുഖം ഞാനറിയുന്നു നിഴലായിതുപോൽ തന്നെ തുടരും ദിനവും നിന്നെ കരളിൽ കനകക്കണികൾ വിതറിയഴകിടും കല്പനാപൂർണ്ണിമേ ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ പ്രണയസ്വരം ഞാൻ കേൾക്കുന്നു പ്രിയമുള്ളവനേ നിന്റെ മാറിൽ ഞാനെൻ ചെവികൾ ചേർക്കുമ്പോൾ ഹൃദയസ്വരം ഞാൻ കേൾക്കുന്നു - നിന്റെ പ്രണയസ്വരം ഞാൻ കേൾക്കുന്നു
Song video
Song details
Music: കണ്ണൂർ രാജൻ
Film/album: ഒന്നിനു പിറകെ മറ്റൊന്ന്
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഒന്നിനു പിറകെ മറ്റൊന്ന്
- Composer: കണ്ണൂർ രാജൻ
- Lyricist: പൂവച്ചൽ ഖാദർ