Malayalam lyrics
ഗുരുവിനെ തേടി എന്നരചനെ തേടി ഗുരുവായൂർ നടയിൽ വന്നൂ തിരുവാകച്ചാർത്തു കണ്ടു തിരുവാഭരണം കണ്ടു തിരുമുൻപിൽ കർപ്പൂരജ്യോതി കണ്ടു (ഗുരുവിനെ...) ശ്രീകൃഷ്ണ ഗാഥ പാടും ചെറുശ്ശേരി തൻ സ്മൃതികൾ ദീപമുകുളങ്ങളായ് തുടിച്ചു നിന്നു (2) പൂന്താനപ്പാന തൻ പുണ്യാമൃത മധുരം പൂക്കളായ് നിൻ കഴലിൽ കൊഴിഞ്ഞു വീണു (ഗുരുവിനെ...) നാരായണീയത്തിൻ സാരസരോവരത്തിൽ ആലിലക്കണ്ണനായ് നീ ശയിച്ചു കണ്ടേൻ (2) ജയദേവ ഗീതത്തിൻ യമുനാതരംഗങ്ങളിൽ ഇടയ്ക്ക തൻ നാദം പോൽ ഞാൻ ലയിച്ചു നിന്നേൻ ആ..ആ...ആ.....ആ.. (ഗുരുവിനെ...)
Song video
Song details
വർഷം: 1982
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല, വാണി ജയറാം
അഭിനേതാക്കൾ: സീമ, വനിത, കൃഷ്ണചന്ദ്രൻ
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: എനിക്കും ഒരു ദിവസം
- Singer: പി സുശീല
- Singer: വാണി ജയറാം
- Film / album: എനിക്കും ഒരു ദിവസം
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി