Malayalam lyrics
എന്തെന്തു സുന്ദരം പൈങ്കിളിയേ നിൻ ചെഞ്ചുണ്ടിൽ ചോരും മൃദു പഞ്ചമം എന്തെന്തു സുന്ദരം പൈങ്കിളിയേ നിൻ ചെഞ്ചുണ്ടിൽ ചോരും മൃദു പഞ്ചമം ആരും കേൾക്കാതെ ആരാരുമറിയാതെ മറവിൽ മയങ്ങിയ മധുരഗീതം എന്തെന്തു സുന്ദരം പൈങ്കിളിയേ നിൻ ചെഞ്ചുണ്ടിൽ ചോരും മൃദു പഞ്ചമം അങ്ങങ്ങ് മഴവിൽ കൊടി പൂക്കും നിറങ്ങൾ തൻ സ്വരങ്ങളിൽ കുതിർന്നു ഞാൻ പറന്നു അങ്ങങ്ങ് മഴവിൽ കൊടി പൂക്കും നിറങ്ങൾ തൻ സ്വരങ്ങളിൽ കുതിർന്നു ഞാൻ പറന്നു തിരഞ്ഞു ഞാൻ നിന്നെ തിരിഞ്ഞില്ലെങ്കിലും നീ എനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞു മനസ്സും മനസ്സും കണ്ടു കണ്ടില്ല മിണ്ടാനറിയുന്ന മൗനമല്ലേ നീ മനസ്സും മനസ്സും കണ്ടു കണ്ടില്ല മിണ്ടാനറിയുന്ന മൗനമല്ലേ നീ കണ്ണിൽ നിറയേ കഥകൾ തുളുമ്പി കേൾക്കാത്ത താമരസം നുകരാൻ ഭാഗ്യമായി എന്തെന്തു സുന്ദരം പൈങ്കിളിയേ നിൻ ചെഞ്ചുണ്ടിൽ ചോരും മൃദു പഞ്ചമം ആരും കേൾക്കാതെ ആരാരുമറിയാതെ മറവിൽ മയങ്ങിയ മധുരഗീതം ആരും കേൾക്കാതെ ആരാരുമറിയാതെ മറവിൽ മയങ്ങിയ മധുരഗീതം നാ ..... നാ ..ലാ...ലാ ....
Song details
വർഷം: 2026
സംഗീതം: ബെന്നി ഫെർണാണ്ടസ്
ഗാനരചന: കാവാലം നാരായണപ്പണിക്കർ
ഗായകർ: സനൂപ് കുമാർ, സംഗീത ശ്രീകാന്ത്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: സത്യത്തിൽ സംഭവിച്ചത്
- Film / album: സത്യത്തിൽ സംഭവിച്ചത്
- Composer: ബെന്നി ഫെർണാണ്ടസ്
- Lyricist: കാവാലം നാരായണപ്പണിക്കർ