Malayalam lyrics

എങ്ങിനെ എങ്ങിനെ ഞാൻ തുടങ്ങും
എന്റെ പ്രിയനുള്ള പ്രേമകഥ
എങ്ങിനെ എങ്ങിനെ ഞാൻ ഒതുക്കും
എന്നിൽ തുളുമ്പുന്നൊരീ രഹസ്യം
പാടുന്നു പാടുന്നു നിൻ മുന്നിൽ നിന്നു ഞാൻ
ആത്മാവിൽ ആഴങ്ങൾ സൂക്ഷിച്ച ഗാനം
മോഹങ്ങൾ വാചാലമാക്കുകയായീ
അനുരാഗസായൂജ്യം നീയിന്നു തവം നേരം നേരം
എൻ മനസ്സിൽ ആയിരം ഗിത്താറിൻ
കമ്പികളൊന്നായ് തുടിച്ചു നില്പൂ
എങ്ങനെയെങ്ങനെ ഞാൻ തുടരും
എന്റെ പ്രിയനുള്ള പ്രേമഗാനം
ഒന്നല്ല നൂറല്ല നാളുകൾ കാത്തു ഞാൻ
നിൻ പാദ നിസ്വനം ചാരത്തു കേൾക്കാൻ
മോഹങ്ങൾ സ്വരമാല ചാർത്തുകയായീ
എൻ രാഗതന്തുവിൽ നിൻ മിഴി തൊടും നേരം നേരം
എൻ താരുണ്യവും എൻ ലാവണ്യവും
എല്ലാം നിനക്കായ് ഞാൻ കാത്തു നില്പൂ
എങ്ങനെയെങ്ങനെ ഞാൻ തുടരും
എന്റെ പ്രിയനുള്ള പ്രേമഗാനം

Song video

Watch on YouTube

Song details

വർഷം: 1981

സംഗീതം: കെ ജെ യേശുദാസ്

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: എസ്‌ പി ഷൈലജ

അഭിനേതാക്കൾ: രാജ്കുമാർ, പ്രിയ (കർപ്പഗവല്ലി), ജയമാലിനി, കുതിരവട്ടം പപ്പു

വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യൻ

Album: പൂച്ച സന്യാസി