Malayalam lyrics
ദേവികേ നിൻ നീലമിഴികൾ- ഈറനണിയുവതെന്തിനോ..? സ്‌മൃതികൾ തൻ മണിവാതിൽ- നീ തുറന്നു...ഓമനേ നീ പറയുമോ..? ദേവികേ നിൻ നീലമിഴികൾ- ഈറനണിയുവതെന്തിനോ..? മൃദുമൊഴി എൻ ഗാനയമുനയിൽ മുഴുകി നീ മരാളികേ....... മൃദുമൊഴി എൻ ഗാനയമുനയിൽ മുഴുകി നീ മരാളികേ....... മനസ്സിലെ മണിശയ്യയിൽ മലർവാടിയിലോ ഓമലേ സ്മരണകൾ തൻ സ്മരണകൾ (ദേവികേ......എന്തിനോ) സുരഭിലേ എൻ മോഹവനികയിൽ വിരിയുമോ മനോഹരി....സുരഭിലേ... സുരഭിലേ എൻ മോഹവനികയിൽ വിരിയുമോ മനോഹരി........... മറവിതൻ വിരിമാറിടത്തിൽ മയങ്ങിടും ഞാനോമലേ.... സ്മരണകൾ......സ്മരണകൾ (പല്ലവി) (ദേവികേ..........എന്തിനോ)
Song video
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: പച്ചിലത്തോണി
- Singer: കെ ജി മാർക്കോസ്
- Film / album: പച്ചിലത്തോണി
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഷിബു ചക്രവർത്തി