Malayalam lyrics
ദേവീ മിഴിയിൽ പനിനീർക്കണമോ ഹൃദയം കവിയും നിൻ തീരാത്ത ശൃംഗാരപ്പൂഞ്ചോലയോ ദേവീ മിഴിയിൽ പനിനീർക്കണമോ (ദേവീ...) നിൻ ഭാവഗീതം പാടാൻ നിൻ കവിളിനനംഗൻ എഴുതും കവിതയാകാൻ ഈറൻ മുടിയിൽ പൂവായ് വിടരാൻ നിൻ ചുണ്ടിൽ വികാരത്തിൻ പൂന്തേനൊഴുക്കുവാൻ വരുന്നു ഞാൻ ദേവീ (ദേവീ...) നിൻ രാഗനൃത്തം കാണാൻ മൃദുമൃദംഗമുണർത്തും ലളിത നിസ്വനമാകാൻ ദേവീ നിൻ ഭാവം കവരാൻ നിൻ കാതിൽ എൻ അജ്ഞാത ഗീതങ്ങൾ മൂളാൻ വരുന്നു ഞാൻ ദേവീ (ദേവീ...)
Song video
Song details
Music: ജെർസൺ ആന്റണി
Film/album: ഇന്ധനം
- Singer: ജി വേണുഗോപാൽ
- Film / album: ഇന്ധനം
- Composer: ജെർസൺ ആന്റണി
- Lyricist: ചിറ്റൂർ ഗോപി