Malayalam lyrics
ദേവബിംബം മറയുന്നെങ്ങോ ശ്രീകോവിൽ ശൂന്യമായ് പൂമുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ ഓ..മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ നീ വാനിൻ കണ്ണീർധാരയോ മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ പൂജാ മിഴിനീർ പൂജാ പാടിത്തീർന്നു ശാരിക പൂജാ മിഴിനീർ പൂജാ വാടി പോയി മാലിക ദേവബിംബം മറയുന്നെങ്ങോ ശ്രീ കോവിൽ ശൂന്യമായ് ഈ രാവുമീ നോവും കണ്ണീരേകും കാവ്യമോ നീ വാനിൻ കണ്ണീർധാരയോ മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ നാഥാ വരുമോ നാഥാ കേഴും രാധയാണു ഞാൻ ഗാഥ പകരൂ ഗാഥ നിന്റെ രാധയാണു ഞാൻ പൂവിടില്ലേ യമുനാതീരം നിൻ മായാവേണുവിൽ ഈ രാഗം ഈ താളം പാഴ്ക്കനവായ് മാറുമോ നീ വാനിൻ കണ്ണീർധാരയയോ മുകിലേ കാർമുകിലേ നീയെന്നീറൻ മൗനമോ..
Song details
Music: ജെറി അമൽദേവ്
Film/album: അറിയാതെ
- Singer: കെ എസ് ചിത്ര
- Film / album: അറിയാതെ
- Composer: ജെറി അമൽദേവ്
- Lyricist: എം ഡി രാജേന്ദ്രൻ