Malayalam lyrics

ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍ (2)
നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
ദേവദാരു പൂത്തു എന്‍ .. ..
നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
ദേവദാരു പൂത്തു എന്‍ .. ..
വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി‌
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍

Song video

Watch on YouTube

Song details

വർഷം: 1983

സംഗീതം: ശ്യാം

ഗാനരചന: ചുനക്കര രാമൻകുട്ടി

ഗായകർ: പി സുശീല, ശ്യാം

അഭിനേതാക്കൾ: ശങ്കർ, മേനക

വിശദവിവരങ്ങൾ: അഡ്മിൻ

വിഡിയോ: ഗാനസ്നേഹി

Album: എങ്ങിനെ നീ മറക്കും