Malayalam lyrics

ചങ്ക് ചങ്കിൽ കടന്നൊരു പെണ്ണൊരുത്തി
നിന്നെ മാത്രം നിനച്ചൊരു മിന്നൊരുക്കി
കെട്ടാൻ ചെക്കനോ വന്നെത്തും നേരം
ഇവളോ കൊതിച്ചിരിപ്പുണ്ടേ
നേരം പുലർന്നാൽ കല്യാണമായി
മച്ചാ മുഴക്കെടാ മേളം
ഹേയ് ഇരവു പകലു മതി മറക്കണ താളം മേളം
ഈ വെളുത്ത രാവൊന്നു പറപറക്കണ നാളോ കൂട്ടായീ
ഇവളൊരുത്തിയെ അവനു നൽകണമന്നേ മാംഗല്യം
ഈ വെളുത്ത രാവൊന്നു പറപറക്കണ നാളോ കൂട്ടായീ
ഇവളൊരുത്തിയെ അവനു നൽകണമന്നേ മാംഗല്യം
ആ...ചങ്ക് ചങ്കിൽ കടന്നൊരു പെണ്ണൊരുത്തി
നിന്നെ മാത്രം നിനച്ചൊരു മിന്നൊരുക്കി
ആ...ചങ്ക് ചങ്കിൽ കടന്നൊരു പെണ്ണൊരുത്തി
നിന്നെ മാത്രം നിനച്ചൊരു മിന്നൊരുക്കി
നേരാണേ നാടറിഞ്ഞേ വീടറിഞ്ഞേ കല്യാണം
ഹേ കണ്ണേയീ കൂട്ടരെല്ലാം കൂട്ടു നിൽക്കും കല്യാണം
കല്യാണക്കാര്യമാണ് പിള്ളേരുടെ ഇഷ്ടമാണ്
കളിയല്ലിതു കാര്യമാ കല്യാണം
പൊന്നേ നിങ്ങടെ മോഹമങ്ങനെ ഒന്നാകുന്നൊരു നേരം
ഹേയ് തകിലു കുഴലു കുരവയിട്ടൊരു താളം മേളം
ഈ വെളുത്ത രാവൊന്നു പറപറക്കണ നാളോ കൂട്ടായീ
ഇവളൊരുത്തിയെ അവനു നൽകണമന്നേ മാംഗല്യം
ഈ വെളുത്ത രാവൊന്നു പറപറക്കണ നാളോ കൂട്ടായീ
ഇവളൊരുത്തിയെ അവനു നൽകണമന്നേ മാംഗല്യം
ചങ്ക് ചങ്കിൽ കടന്നൊരു പെണ്ണൊരുത്തി
മാറ്റേറും പെണ്ണഴകിനു പൊന്നുരുക്കണ് മൂവന്തി
ഹേയ് സിന്ദൂരച്ചോപ്പുടുക്കണ പട്ടു തുന്നണ് ചേമന്തി
കനിയേ നിൻ കണ്ണിനഴക് നൽകാൻ കരിരാവ് തന്ന
മഷി തേച്ചിനി നീയൊരുങ്ങും കല്യാണം
കല്യാണത്തിനു പെണ്ണേ ഞങ്ങളെല്ലാരും വരണുണ്ടേ
വന്നു തകിലു കുഴലു കുരവയിട്ടൊരു താളം മേളം
ഈ വെളുത്ത രാവൊന്നു പറപറക്കണ നാളോ കൂട്ടായീ
ഇവളൊരുത്തിയെ അവനു നൽകണമന്നേ മാംഗല്യം
ഈ വെളുത്ത രാവൊന്നു പറപറക്കണ നാളോ കൂട്ടായീ
ഇവളൊരുത്തിയെ അവനു നൽകണമന്നേ മാംഗല്യം
ചങ്ക് ചങ്കിൽ കടന്നൊരു പെണ്ണൊരുത്തി
നിന്നെ മാത്രം നിനച്ചൊരു മിന്നൊരുക്കി
കെട്ടാൻ ചെക്കനോ വന്നെത്തും നേരം
ഇവളോ കൊതിച്ചിരിപ്പുണ്ടേ..ഉണ്ടേ
നേരം പുലർന്നാൽ കല്യാണമായി
മച്ചാ മുഴക്കെടാ മേളം
ഏയ് ഇരവു പകലു മതി മറക്കണ താളം മേളം
ഈ വെളുത്ത രാവൊന്നു പറപറക്കണ നാളോ കൂട്ടായീ
ഇവളൊരുത്തിയെ അവനു നൽകണമന്നേ മാംഗല്യം
ഈ വെളുത്ത രാവൊന്നു പറപറക്കണ നാളോ കൂട്ടായീ
ഇവളൊരുത്തിയെ അവനു നൽകണമന്നേ മാംഗല്യം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ശബരി

ഗാനരചന: സുധാ സെൽവജെയിൻ

ഗായകർ: അൻവർ സാദത്ത്

വർഗ്ഗീകരണം: നിർമ്മാണത്തിൽ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: കല്യാണക്കാര്യം പിള്ളേരുടെ ഇഷ്ട്ടം