Malayalam lyrics
ചന്ദ്രകുമാരിക്കു നിറയൗവനം ചന്തത്തിലായിരം ആഭരണം ചമ്പകപ്പൂ പോലെ ചടച്ച പെണ്ണിന്നൊരു ചങ്ങാടം പോലെ വളർന്നല്ലോ (ചന്ദ്രകുമാരിക്കു..) പൂനിലാചിരി തൂകി പാവം ഭൂമിയെ പൂർണ്ണേന്ദു പുണർന്നുവെന്നോ വിഷകന്യകയുടെ നിശ്വാസപുഷ്പങ്ങൾ ആരോ നുകർന്നതാരോ (2) അതു നുകർന്നോ വിഷമധു നുകർന്നോ അറിയാതീ ഭൂമി മയങ്ങീ (ചന്ദ്രകുമാരിക്കു..) മൂവന്തിക്കടൽക്കരെ പാവം സൂര്യൻ മുങ്ങി മരിച്ചുവെന്നോ അവന്റെ നിലവറക്കുള്ളിലെ നിധികൾ ആരോ കവർന്നതാരോ ഇരവു പൊന്നോ ധ മ ഗ രി സരിഗമ രിഗമപധനിസ ഇരവു പൊന്നോ ഗരിസനി ദ ഗരിസനിധ കളവു പൊന്നോ രിഗ സനി രിഗ സനി മപധനിസ ധനി പധ പധനിസരി രിഗമ മപധനിസ ആ..ആ..
Song information
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ പി ബ്രഹ്മാനന്ദൻ, പട്ടണക്കാട് പുരുഷോത്തമൻ
രാഗം: ഖരഹരപ്രിയ
ഹിന്ദുസ്ഥാനി രാഗം: കാഫി
വിശദവിവരങ്ങൾ: നിത്യാനന്ദ
Album: വേഴാമ്പൽ(അഹല്യാമോക്ഷം)
Explore this song
- Singer: കെ പി ബ്രഹ്മാനന്ദൻ
- Singer: പട്ടണക്കാട് പുരുഷോത്തമൻ
- Film / album: വേഴാമ്പൽ(അഹല്യാമോക്ഷം)
- Composer: എം കെ അർജ്ജുനൻ
- Lyricist: വയലാർ രാമവർമ്മ