Malayalam lyrics
(പു.1) ഭൂമി കറങ്ങുന്നുണ്ടോടാ (പു.2) ഒണ്ടേ (പു.1) അപ്പൊ സാറു പറഞ്ഞതു നേരാടാ (പു.2) ആണേ (പു.1) കള്ളടിച്ചിട്ടല്ലേടാ കാലുറക്കാഞ്ഞല്ലേടാ ഭൂമിക്കും ലവലില്ല നമ്മക്കും ലവലില്ല അല്യോടാ (പു.2) അയ്യേ (പു.1) മോങ്ങാനിരിക്കണ നായേട മണ്ടേല്‍ തേങ്ങാ വീണെടാ കൂവേ (പു.2) അയ്യയ്യേ (പു.1) മോങ്ങാനിരിക്കണ നായേട മണ്ടേല്‍ തേങ്ങാ വീണെടാ കൂവേ അരിയും തിന്നവനാശാനേകടി - ച്ചെന്നിട്ടും മുറുമുറുപ്പു് അവനെന്നിട്ടും മുറുമുറുപ്പു് (പു.2) അങ്ങനാണേ... (പു.1) ഓ.. സംഗീതം - ഛെ (പു.2) അങ്ങനാണേ അങ്ങനാണേ (പു.1) അരിയും തിന്നവനാശാനേകടി - ച്ചെന്നിട്ടും മുറുമുറുപ്പു് അവനെന്നിട്ടും മുറുമുറുപ്പു് (ഭൂമി കറങ്ങുന്നുണ്ടോടാ) (പു.2) ശരി (പു.1) മുടിനാരേഴായു് കീറീട്ടു് നേരിയ പാലം കെട്ടീട്ടു് (പു.2) ഹാ കെട്ടീട്ടു് (പു.1) മുടിനാരേഴായു് കീറീട്ടു് നേരിയ പാലം കെട്ടീട്ടു് അതിലെ നടക്കണമെന്നല്യോടാ പറയണതെല്ലാരും ഇന്നും പറയണതെല്ലാരും (പു.2) അയ്യോ - അയ്യോന്റാമ്മോ (പു.1) അ- (പു.2) അ- ഹ- (പു.1) തലയിരിക്കുമ്പം വാലാടുന്നോടാ പാലം വലിച്ചവനാരാടാ (പു.2) അറിഞ്ഞൂടേ (പു.1) തലയിരിക്കുമ്പം വാലാടുന്നോടാ പാലം വലിച്ചവനാരാടാ പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല വാടാ നീലാണ്ടാ കേറി വാടാ നീലാണ്ടാ (പു.2) അങ്ങനാട്ടേ.... അങ്ങനാട്ടേ അങ്ങനാട്ടേ (പു.1) പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല വാടാ നീലാണ്ടാ കൂടെ വാടാ നീലാണ്ടാ (ഭൂമി കറങ്ങുന്നുണ്ടോടാ) (പു.2) ഹും ഇല്ല്യേ
Song information
വർഷം: 1986
സംഗീതം: ജെറി അമൽദേവ്
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്, ബിച്ചു തിരുമല
അഭിനേതാക്കൾ: മോഹൻലാൽ, മാള അരവിന്ദൻ
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
യൂട്യൂബ് ഓഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: ഒപ്പം ഒപ്പത്തിനൊപ്പം
Explore this song
- Film / album: ഒപ്പം ഒപ്പത്തിനൊപ്പം
- Composer: ജെറി അമൽദേവ്
- Lyricist: ബിച്ചു തിരുമല