Malayalam lyrics
ഭഗവാന്റെ മുന്നില്‍ പണ്ടൊരു രാധിക ഭഗവതിപ്പട്ടുടുത്തു നിന്നു ഇന്നെന്റെ മനസ്സില്‍ മറ്റൊരു രാധിക മന്ദസ്മിതത്തില്‍ കുളിച്ചു വന്നൂ മന്ദസ്മിതത്തില്‍ക്കുളിച്ചുവന്നൂ ഇന്ദീവരപ്പൂവിതള്‍ മിഴിയോ! ചെന്താമരത്തളിര്‍ ചുണ്ടിണയോ! പഞ്ചബാണനു നീയൊരുക്കിയ പാരിതോഷികമേതുസഖീ? മുന്തിരിത്തേന്‍കുടത്താരുണ്യമോ! അന്തരാത്മാവിലെ മണിവീണയോ! പരിരംഭണങ്ങളാല്‍ പൊതിയാന്‍ നീ നിന്റെ പവിഴച്ചെപ്പിനുള്ളിലൊളിച്ചുവെച്ചു!
Song video
Song details
വർഷം: 1974
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: വിൻസന്റ്
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: ഗാനസ്നേഹി
Album: സ്വർണ്ണവിഗ്രഹം
- Singer: കെ ജെ യേശുദാസ്
- Film / album: സ്വർണ്ണവിഗ്രഹം
- Composer: എം ബി ശ്രീനിവാസൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ