Malayalam lyrics
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരുകിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ ? വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍) ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..) അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ? അവിടുന്നെന്‍ ഗാ..നം കേള്‍ക്കാന്‍ (അവിടുന്നെന്‍..) വിരുന്നുകാര്‍ പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളി ചിരിയുടെ പാട്ടായാലോ? കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..)
Song video
Song details
വർഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
രാഗം: പഹാഡി
അഭിനേതാക്കൾ: ശാരദ, പ്രേം നസീർ
വിശദവിവരങ്ങൾ: ആഷ ആരിഫ്
വിഡിയോ: ഗാനസ്നേഹി
Album: പരീക്ഷ
- Singer: എസ് ജാനകി
- Film / album: പരീക്ഷ
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ