Malayalam lyrics
ആരുമില്ല അഗതിയെനിക്കൊരു ആധിയില്‍ മഹാവ്യാധിയില്‍ ദൂരെനില്‍ക്കുവതിന്നൊരൌഷധം ഇല്ലനീയൊഴിഞ്ഞാരുമേ... ചാരുരൂപ ഗിരീശനന്ദന പാഹിമാം പരിപാഹിമാം ഘോരമായൊരു പഴനിപൊന്മല മരുവും ഗുരുവരശരണമേ സ്വാമി ശരണമേ... വേലും ധരിച്ചരികളെ കൊലചെയ്ത് ലോകം പാലിച്ചുകൊണ്ട് പഴനിമല ആണ്ടവാ പോറ്റീ പഴനിമല ആണ്ടവാ പോറ്റീ... ചേലേറിടും മലയിലേറി മടിച്ചിടാതെ വേലായുധാ വരിക വേദന വേരറുപ്പാന്‍ വേദന വേരറുപ്പാന്‍ ഹരഹരോ ഹരഹര ഹരഹരോ ഹരഹര
Song video
Song details
Music: വിദ്യാധരൻ
Film/album: പാദമുദ്ര