Malayalam lyrics
അരളിയും കദളിയും പൂവിടും കാടിന്റെ കരളിലിരുന്നു പൊൻമുരളിയൂതും അറിയാത്ത പാട്ടുകാരാ.. നിന്റെ അരികിലേക്കിന്നു ഞാനോടിവന്നു ഓടിവന്നു.. മധുരമാമേതോ മകുടിതൻ നാദം കേട്ടുണരുന്ന നാഗിനി പോലെ.. പാടി വിളിക്കുന്ന പാൽക്കടലിൻ നേർക്ക് പായുന്ന വാഹിനി പോലെ.. അണയുന്നൂ.... ഓടിയണയുന്നൂ... അളിനീലവേണിയഴിഞ്ഞുല- ഞ്ഞഞ്ജന പരിവേഷമാർന്നൊരു ചേലിൽ ആദിജന്മത്തിൽ നീ കണ്ടു കൊതിച്ചവ- ളാണിന്നും പിൻതുടരുന്നൂ.. തിരയുന്നൂ.... നിന്നെ തിരയുന്നൂ... .
Song video
Song details
Music: ആർ സോമശേഖരൻ
Raaga: കല്യാണി
Film/album: ജാതകം
- Singer: കെ എസ് ചിത്ര
- Film / album: ജാതകം
- Composer: ആർ സോമശേഖരൻ
- Lyricist: ഒ എൻ വി കുറുപ്പ്