Malayalam lyrics
ലാ........... ല........... ല......... ല........ ലാ... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ അണയുന്നൂ നിൻ സ്നേഹമർമ്മരങ്ങൾ.... ഒരു കിളിത്തൂവൽ കൊണ്ടെൻ മനസ്സിൽ അരുമയായ് നീ വന്നു തൊട്ട് വീണ്ടും.....(2) അറിയാത്ത ദൂരത്തിലെങ്ങുനിന്നോ... അലകൾ തൻ ആശ്ലേഷമാലകളിൽ സന്ധ്യ അലിയും മുഹൂർത്തവും മാഞ്ഞൂ........ (2) വരികയെന്റെ കൈക്കുമ്പിളിലെ അമൃതകണം ചോർന്നുപോകും മുമ്പേ....... മ്....... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ....... കസവുടയാടയഴിഞ്ഞുലഞ്ഞു നെറ്റിത്തൊടുകുറി പാതിയും മാഞ്ഞൂ..... ഇത് വഴി ലജ്‌ജാവിവശയായി.... നടകൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ....... (പല്ലവി) മ്.... മ്..... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ......
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: ആഭേരി
Film/album: ഒരു സായാഹ്നത്തിന്റെ സ്വപ്നം
- Singer: കെ എസ് ചിത്ര
- Film / album: ഒരു സായാഹ്നത്തിന്റെ സ്വപ്നം
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്