Malayalam lyrics
അരിമുല്ല പൂത്തു അരളികൾ പൂത്തു ഇനിയുമെൻ ആശകൾ പൂത്തില്ലാ സൗഗന്ധികപ്പൂ വിരിഞ്ഞു തീർന്നപ്പോളും സൗഭാഗ്യമെന്നിൽ വിരിഞ്ഞില്ല (അരിമുല്ല...) ആകാശനീലിമക്കപ്പുറത്ത് ഒരായിരം നക്ഷത്രപ്പൂ വിരിഞ്ഞു (2) ആ ദിവ്യ സൗവർണ്ണ സന്ധ്യകളിൽ എന്നായിരം മോഹങ്ങൾ പോയ് മറഞ്ഞു (അരിമുല്ല....) തിരകൾ പുൽകി ഉണർത്തിയ തീരം പുളകിതയായ് പൂക്കാവനിയായി ആ നവ്യ സങ്കല്പ തീരങ്ങളിൽ എന്നായിരം മോഹങ്ങൾ വീണുടഞ്ഞു (അരിമുല്ല....)
Song details
Film/album: ലളിതഗാനങ്ങൾ
- Singer: കെ എസ് ചിത്ര
- Film / album: ലളിതഗാനങ്ങൾ