Malayalam lyrics
അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ (അന്നുനിന്റെ നുണക്കുഴി ...) അന്നുനിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍ പൊന്‍ കിനാവിന്നരയന്നമിറങ്ങാറില്ല(അന്നുനിന്റെ..) പാട്ടുപാടിത്തന്നില്ലെങ്കില്‍ പൂപറിക്കാന്‍ വന്നില്ലെങ്കില്‍ പാലൊളിപ്പുഞ്ചിരിമായും പാവാടക്കാരി പിന്നെ നീലക്കണ്ണില്‍ നീരുതുളുമ്പും പാവാടക്കാരി (അന്നുനിന്റെ നുണക്കുഴി ...) അന്നുനിന്റെ മനസ്സിലീ മലരമ്പില്ല കണ്മുനയിലിന്നുകാണും കവിതയില്ല പള്ളിക്കൂടമുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കിപ്പഠിക്കുന്ന പാവാടക്കാരി കണ്ടാല്‍ പാറിപ്പാറിപ്പറന്നുപോകും പാവാടക്കാരി (അന്നുനിന്റെ നുണക്കുഴി ...)
Song video
Song details
വർഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ, ശാരദ
വരികൾ: ശ്രീദേവി
സ്പോട്ടിഫൈ: യെസ്‌പീ
Album: പരീക്ഷ
- Singer: കെ ജെ യേശുദാസ്
- Film / album: പരീക്ഷ
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ