Malayalam lyrics

അമൃതും തേനും എന്തിനു വെറുതേ
അരികിലെന്നോമനേ നീയില്ലേ?
അമൃതും തേനും എന്തിനു വെറുതേ
അരികിലെന്നോമനേ നീയില്ലേ?
പപമഗരി നിരിസ
നിനിധപധ മപമ
ഗഗരിസരി നിസനി.. മപമ
ആ........
മണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയ
മാദക മധുവിധുരാത്രിയില്‍
പറയാന്‍ കഴിയാത്ത സ്വര്‍ഗീയലഹരി
പകര്‍ന്നു തന്നൂ നീ കണ്മണി
പകര്‍ന്നു തന്നൂ നീ
(അമൃതും തേനും ...)
വീണയില്‍ ഉയരും നാദം നിന്മൊഴി
വാനില്‍വിരിയും താരം നിന്മിഴി
വീണയില്‍ ഉയരും നാദം നിന്മൊഴി
വാനില്‍വിരിയും താരം നിന്മിഴി
കുസുമിത സുരഭില ലതയീ മേനി
രാഗമനോഹര സുഖവാഹിനി
(അമൃതും തേനും ...)

Song video

Watch on YouTube

Song information

വർഷം: 1968

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: യൂസഫലി കേച്ചേരി

ഗായകർ: കെ ജെ യേശുദാസ്

രാഗം: കല്യാണി

ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ

വിശദവിവരങ്ങൾ: ദേവിപിള്ള

Album: അഞ്ചു സുന്ദരികൾ

Explore this song