Malayalam lyrics
മം.......മം.......മം.......മം.......മം.......മം.......മം....... ഓ....................................... ഹോയ്... അമ്പാടി പൂങ്കുട ചൂടി നല്ലിളം ചേവടിയോടെ അമ്പാടി കണ്മണിക്കുഞ്ഞേ കാളിന്ദീ തീരത്ത് വായോ പയ്യമ്പാല്‍ തൂനുരയുണ്ണാനായ് ഓ..... തിരുമെയ്യാടാടി വായോ ഓ അമ്പാടി പൂങ്കുട ചൂടി നല്ലിളം ചേവടിയോടെ അമ്പാടി കണ്മണിക്കുഞ്ഞേ കാളിന്ദീ തീരത്ത് വായോ പയ്യമ്പാല്‍ തൂനുരയുണ്ണാനായ് ഓ..... തിരുമെയ്യാടാടി വായോ ഓ..... തൃക്കൈ വെണ്ണയും കരുമാടിക്കൂട്ടരും പാട്ടും കേളിയുമുണ്ട് ഓ.. ഗോപികമാരുമുണ്ട് .. തൃക്കൈ വെണ്ണയും കരുമാടിക്കൂട്ടരും പാട്ടും കേളിയുമുണ്ട് ഓ.. ഗോപികമാരുമുണ്ട് .. ഹൊയ്.. ദിന്ദിന്ദാരാ ദിന്ദിന്ദാരാ ദിന്ദിന്ദാരാ ദിന്ദിന്ദാരാ ചിറ്റോലക്കൈകളിലെ പൊന്‍വളയുണ്ട് തളിരാടത്തുമ്പിലെ കസവണിയുണ്ട് കോലമയില്‍ പീലികള്‍ നടയില്‍ തൂവിത്തരാമോ.. ഓ ... എഴഴകെ അമ്പാടി പൂങ്കുട ചൂടി നല്ലിളം ചേവടിയോടെ അമ്പാടി കണ്മണിക്കുഞ്ഞേ കാളിന്ദീ തീരത്ത് വായോ പയ്യമ്പാല്‍ തൂനുരയുണ്ണാനായ് ഓ..... തിരുമെയ്യാടാടി വായോ ഓ..... കാവണിവാതിലില്‍ മണ്‍വീണത്താരിയില്‍ തൂകും നിലാവുപോലെ ഓ.. യദുകുലരാധയുണ്ട് കാവണിവാതിലില്‍ മണ്‍വീണത്താരിയില്‍ തൂകും നിലാവുപോലെ ഓ.. യദുകുലരാധയുണ്ട് .. ഹൊയ്.. ദിന്ദിന്ദാരാ ദിന്ദിന്ദാരാ ദിന്ദിന്ദാരാ ദിന്ദിന്ദാരാ വെണ്മേടക്കുടുമയില്‍ കിളിവീടുണ്ട് കൈത്തെന്നല്‍ കുമ്പിളില്‍ കണിമഴയുണ്ട് നിന്നോടക്കുഴലിലെന്‍ രാഗം മൂളിത്തരാമോ വാരഴകെ അമ്പാടി പൂങ്കുട ചൂടി നല്ലിളം ചേവടിയോടെ അമ്പാടി കണ്മണിക്കുഞ്ഞേ കാളിന്ദീ തീരത്ത് വായോ പയ്യമ്പാല്‍ തൂനുരയുണ്ണാനായ് ഓ..... തിരുമെയ്യാടാടി വായോ ഓ..... തിരുമെയ്യാടാടി വായോ ഓ..... തിരുമെയ്യാടാടി വായോ
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: പൂക്കാലം വരവായി
- Singer: കെ എസ് ചിത്ര
- Film / album: പൂക്കാലം വരവായി
- Composer: ഔസേപ്പച്ചൻ
- Lyricist: ശശി ചിറ്റഞ്ഞൂർ