Malayalam lyrics

ആലോലമാടുന്ന കാറ്റിന്റെ കാരുണ്യ

ലാളനം തേടുന്ന പൂവേ

വേനലിൽ വാടുന്ന പൂവേ
കരുണാലോലമൊരാത്മാവിൻ വാത്സല്യ

മരുളും വാർതെന്നലായി

തഴുകും വാർതെന്നലായി

ആരേ ആരേ അരുമയായ് ഈ ഗാനം പാടീ

ആരും അനാഥരല്ലാ

ആരും അനാഥരല്ലാ (ആലോലമാടുന്ന...)

സ്നേഹത്തിൻ തീർത്ഥത്തിലാറാടിയെത്തുന്ന

തേജസ്വിനീ വരദായിനീ

പൂമ്പുലർ കന്യേ വരൂ ജീവശാഖിയിൽ

നിൻ കതിർപ്പൊന്നാട ചാർത്തുക നീ  (ആലോലമാടുന്ന...)

കണ്ണുനീരൊപ്പുവാൻ കരതാരുയർന്ന

കനിവായി വാ

തീവെയിലൊഴുകുന്നൂ

നീ തണലരുളുന്നൂ  (ആലോലമാടുന്ന...)

------------------------------------------------------------------------------

Song details

Music: വിദ്യാധരൻ

Film/album: ഓർമ്മക്കുറിപ്പ്