Malayalam lyrics
അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ... ഓ... മോഹവീണയിൽ വിരലു പാകവേ ഉണർത്താകെ ഗദ്ഗദങ്ങളോ മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ് (അകലും...) മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ (അകലും...)
Song details
Music: ബാലേഷ്
Film/album: ഒരു മയിൽപ്പീലിത്തുണ്ടും കുറെ വളപ്പൊട്ടുകളും
- Singer: കെ എസ് ചിത്ര
- Film / album: ഒരു മയിൽപ്പീലിത്തുണ്ടും കുറെ വളപ്പൊട്ടുകളും
- Composer: ബാലേഷ്
- Lyricist: എൻ ആർ സോണിരാഹുൽ