Malayalam lyrics
ആനന്ദവാസം അമരവിലാസം ആഹാ കേരളദേശം അനുപമസന്ദേശം അണിയണിയനവധി മരതകപര്‍വ്വതം അഴകിടുമെന്‍ ദേശം- അലകടല്‍ തഴുകിടുമെന്‍ ദേശം കളകളമരുളിയ കനിവിന്‍ ചോലകള്‍ കളിയാടും ദേശം തുഞ്ചന്‍ കിളിപാടും ദേശം ഓ..... കനിയും തേനും കലരും പ്രകൃതികള്‍ അണിയും മമദേശം പ്രകൃതികള്‍ പണിയും മമദേശം ആനന്ദവാസം മണിനെല്‍പ്പട്ടുകളണിയും വയലുകള്‍ മാറണിയും ദേശം മാരിക്കാറണിയും ദേശം ഓ.... മന്നിതിലടിമയുമുടമയുമൊന്നായ് മരുവും മമദേശം സൌഹൃദമധുരം മമദേശം ആനന്ദവാസം കല്പവൃക്ഷകരമമൃതവുമേന്തി കരള്‍കവരും ദേശം മഹിമകള്‍ കൈതൊഴുമെന്‍ ദേശം കാമധേനുകളിയാടും നാടിതു കാണുവിനെന്‍ ദേശം ആഹാ കാമദമെന്‍ ദേശം
Song video
Song details
വർഷം: 1953
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: എൻ ലളിത, കോറസ്
വർഗ്ഗീകരണം: കേരള
വിശദവിവരങ്ങൾ: മിഴിനീർ
വിഡിയോ: ഗാനസ്നേഹി
Album: പൊൻകതിർ
- Singer: എൻ ലളിത
- Singer: കോറസ്
- Film / album: പൊൻകതിർ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ