Malayalam lyrics

ആ ഫ്ലൈറ്റിലല്ലേ നമ്മുടെ കൊച്ചു മൂസ വന്നത്
ആ മൂസ എന്ത് ചെയ്തടി ഏത് ചെയ്തടി പൊന്നമ്മേ
ആ മൂസയല്ലേ ബാങ്കില് മുപ്പതു കോടി ഇട്ടത്
ആ കോടികൾ എന്ത് ചെയ്തടി ഏത് ചെയ്തടി പൊന്നമ്മേ
എന്ത് ചെയ്തടി ഏത് ചെയ്തടി എന്ത് ചെയ്തടി ഏത് ചെയ്തടി
എന്ത് ചെയ്തടി ഏത് ചെയ്തടി എന്ത് ചെയ്തടി പൊന്നമ്മേ
ഏയ് തന്നേ നാനേ ന ഏയ് തന്നേ നാനേ ന
ഏയ് തന്നാനെ നാനെ ഏയ് തന്നേ നാനേ
ആ കോടികളല്ലേ മൂസ ഹോട്ടല് കെട്ടാനിട്ടത്
ആ ഹോട്ടല് എന്ത് ചെയ്തടി ഏത് ചെയ്തടി പൊന്നമ്മേ
ആ ഹോട്ടലല്ലേ പിന്നെ പഞ്ചായത്ത് പൂട്ടിയത്
ആ പൂട്ട് എന്ത് ചെയ്തടി ഏത് ചെയ്തടി പൊന്നമ്മേ
കൊച്ചു മൂസ കോടികളെങ്ങനെ ഉണ്ടാക്കി ഉണ്ടാക്കി
കട്ടിട്ടോ മുടീട്ടോ ഗൾഫിലെ ഷേക്കിനെ പറ്റിച്ചിട്ടോ
ദോഷം പറയല്ലേ ദോഷം പറയല്ലേ നല്ലവനാണെടാ കൊച്ചുമൂസ
ഷേക്കിന്റെ നാട്ടിൽ ചോര നീരാക്കി കൊച്ചു മൂസ കോടികൾ ഉണ്ടാക്കി
ആ പൂട്ട് തുറക്കാനല്ലേ ഡിങ് ഡിങ് ഡിങ് ഡിങ് കൊടുത്തത്
ആ ഡിങ് ഡിങ് ഡിങ് ഡിങ് എന്ത് ചെയ്തടി ഏത് ചെയ്തടി പൊന്നമ്മേ
ആ ഡിങ് ഡിങ് അല്ലെ പിന്നെ കള്ള് ഷാപ്പില് പോയത്
ആ കള്ള് എന്ത് ചെയ്തടി ഏത് ചെയ്തടി പൊന്നമ്മേ
ആ കള്ള് അല്ലെ പിന്നെ ദുഷ്ടൻ കൃഷ്ണൻ മോന്തിയത്
ആ കൃഷ്ണൻ എന്ത് ചെയ്തടി ഏത് ചെയ്തടി പൊന്നമ്മേ
തക തിം തക തക തിം .........

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: എത്നിക്

ഗാനരചന: പ്രീതി ജോർജ്ജ്

ഗായകർ: ഗോവിന്ദ് പ്രസാദ്, തൻവി നായർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പിൻവാതിൽ