Malayalam lyrics
ഹരിത മനോഹരമീ നാട് ചരിതമെഴുതുമീ പൂനാട് മലയാളത്തിൻ തനിമ തികഞ്ഞ നന്മയുള്ള നാട് മാമലകള്‍ പൂവൊലി പാടും പൊന്നണിഞ്ഞ നാട് (ഹരിത മനോഹരമീ ) ശബരിഗിരിയും പരുമലയും പെരുമ ഉണര്‍ത്തും ഒരു മകളായ് പമ്പയാറിന്‍ കുളിരലകള്‍ തഴുകി വരുന്നൊരു പുങ്കാറ്റും കടമ്മനിട്ടക്കാവിന്റെ നെഞ്ചില്‍ നിന്നും പടയണിയും ആറന്മുള വാൽക്കണ്ണാടി തിരയിളകി വള്ളംകളിയും ഓ തിത്തിതാരോ തിത്തിത്തൈ തിത്തെയ് തക തെയ്തെയ് തോം പത്തംതിട്ടതന്‍ മഹിമ പാടി ആടാം കൂട്ടരേ തൈയ് തൈയ് മാരാമണ്‍ സമ്മേളനത്തിന്‍ അലയൊലിയും ഉണര്‍ത്തി തെയ് തെയ് ജാതിമത ഭേദമില്ലാതിവിടെ മര്‍ത്ത്യര്‍ തുല്യരല്ലോ നാട്ടുനന്മകള്‍ ചൊല്ലിയാടും പഴം പാട്ടിൻ ഈണമുണ്ടേ കാട്ടു ചോലകള്‍ താലമേകും സ്നേഹധാരകള്‍ നാട് നീളെ കീര്‍ത്തിയേകും നാടിനെന്നും മംഗളം പാടീടട്ടെ (ഹരിത മനോഹരമീ നാട് )
Song information
Music: പോളി വർഗ്ഗീസ്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: പോളി വർഗ്ഗീസ്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ