Malayalam lyrics
അല്ലിമലർകുരുവീ... അച്ഛന്റെ തേൻ കുറുമ്പീ.... നീയുറങ്ങ് ചായുറങ്ങ് അമ്മതൻ പൂമടിത്തട്ടില്കിടന്നുകൊ- ണ്ടമ്പിളിമാമനെ കണ്ടുറങ്ങ് ആയിരം സ്വപ്നങ്ങൾ കണ്ടുറങ്ങ് കിലുകിലെക്കൊഞ്ചിക്കുണുങ്ങിടുമ്പോൾ, മലർ മൊട്ടുപോൽ നീ ചിരിക്കുമ്പോൾ അവിടെയില്ലെങ്കിലും അറിയുന്നു ഞാനതി- ന്നനുപമമാം നിമിഷങ്ങൾ അനുപമാം നിമിഷങ്ങൾ ആരാരിതാരാരിതാരാരിരോ, എന്റെ ആവണിപ്പൂന്തുമ്പിയാണോ കളമെഴുതുന്നു നിൻ കുഞ്ഞുകാല്പ്പാടുകൾ കരളിന്റെ മുറ്റത്തു നീളേ… അകലെയാണെങ്കിലും കാണുന്നു ഞാ,നെന്റെ അരികിൽ നീയുള്ളതുപോലെ അരികിൽ നീയുള്ളതുപോലെ ആരാരിതാരാരിതാരാരിരോ, എന്റെ അമ്പിളിപ്പൊന്മകളാണോ
Song information
Music: രാജേഷ് രാമൻ
Lyricist: ജി നിശീകാന്ത്
Singer: രാജേഷ് രാമൻ
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: രാജേഷ് രാമൻ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: രാജേഷ് രാമൻ
- Lyricist: ജി നിശീകാന്ത്