Malayalam lyrics

ഹിമശൈല സുധാപതിയേ
മൃതിസഞ്ജയനേ ദേവാ
തിരു സന്നിധിയില്‍ ഒഴുകുന്നിനി ഗംഗ
അതാണീ ഞാന്‍
മനസ്സിന്റെ മരുത്തറതോറും
പലനാളിവള്‍ തേടി നടന്നു
ഒരു തുള്ളി ജലം ചൊടിയോരം
നനവേകിയതെങ്ങോ പോയി
തീയും നീരും നീയേ
പ്രണയാണ്ഡകടാഹമഹാസുര താണ്ഡവമാടും നിന്‍
പദതാരിലുതിര്‍ന്നു കൊഴിഞ്ഞൊരു മൺ‌തരിയല്ലേ ഞാന്‍

തിരുവില്വാമലക്ഷേത്ര പുനർജ്ജന്മ
ഗുഹ നൂര്‍ന്നന്നുണ്ടായ വരമല്ലേ നീ
പൂവായി തളിരായി നോവായി നിനവായി
നീയെന്നും ഉണ്ടെന്നുള്ളില്‍
അറിവിന്‍ നിറവാല്‍ ഇനിയും തെളിയൂ
ഒളിയായി പൊലിയായി ഒരു നീൾ ശ്രീയായി
ദേവാ ദേവാ ദേവാ

ഹിമശൈല സുധാപതിയേ
മൃതിസഞ്ജയനേ ദേവാ
തിരു സന്നിധിയില്‍ ഒഴുകുന്നിനി ഗംഗ
അതാണീ ഞാന്‍

ധുംധും തനം ധുംധും തനം
ധുംധും തനം ധുംധും തനം ആ

കാലം കവിടിയാടും കരവിരുത്‌ കാട്ടും
കപടവേഷം കരിജടയില്‍ മൂടും
ഗഗനധാരാ പതനഗതി താങ്ങും
അചലദേശാ നടനഗുരു നാഥാ
സുജനപാലാ പയസസ് പതിനാറായി
പതിവു ചെയ്യും കരുണയുടെ മൂർ‌ത്തേ
തിരികെ നൽകൂ അവനുമൊരു ജന്മം
പകരമേകാം പരമശിവ

ഇവിടെ നടയില്‍ അടിയങ്ങളുഴിയുന്ന
കദനകഥകള്‍ അറിയും ഹരനേ (2)

അകപ്പൊരുള്‍ ഉടയതേ
ഹരഹര ഹരഹര ശിവശിവ ശിവശിവ
മണികുല വൈഡൂര്യമേ

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: ബിച്ചു തിരുമല

Singer: കെ എസ് ചിത്ര

Film/album: വൈഡൂര്യം

Explore this song