Malayalam lyrics

ഹേമന്തരാവിന്റെ ചില്ലയിൽ പൂവിട്ടൊരിന്ദുകലാദളം പോലെ
സുസ്മേരമായ് നിത്യ സുപ്രദയാമെന്റെ ജീവനിൽ നീ പടരാമോ?

ജീവനിൽ നീ പടരാമോ?

പ്രത്യുഷസന്ധ്യതൻ ചില്ലയിൽ വന്നിരുന്നെന്നെ പാടിയുണർത്താമോ?

എന്റെ നഭസ്സിലെ ഇന്ദ്രധനുസ്സുപോലെന്നും പൂത്തു പൊലിക്കാമോ?
കതിരൊളിയായി കുളിരലയായ്  എന്നെ തേടിപ്പോരാമോ?
കതിരൊളിയായി കുളിരലയായ്  എന്നെ തേടിപ്പോരാമോ?
ഹേമന്തരാവിന്റെ ചില്ലയിൽ പൂവിട്ടൊരിന്ദുകലാദളം പോലെ
സായന്തനങ്ങളിൽ ചന്ദ്രോദയങ്ങളിൽ പനിനീർക്കാറ്റായ് പുണരാമോ?

എന്റെ കിനാവിൻ ഏകാന്തതകളെ എന്നും സുരഭിലമാക്കാമോ?

പകലറിയാതെ ഇരവറിയാതെ നീയെൻ കൂട്ടിനു പോരാമോ?
പകലറിയാതെ ഇരവറിയാതെ നീയെൻ കൂട്ടിനു പോരാമോ?
ഹേമന്തരാവിന്റെ ചില്ലയിൽ പൂവിട്ടൊരിന്ദുകലാദളം പോലെ
സുസ്മേരമായ് നിത്യ സുപ്രദയാമെന്റെ ജീവനിൽ നീ പടരാമോ?
സുസ്മേരമായ് നിത്യ സുപ്രദയാമെന്റെ ജീവനിൽ നീ പടരാമോ?
ജീവനിൽ നീ പടരാമോ?
ഹേമന്തരാവിന്റെ ചില്ലയിൽ പൂവിട്ടൊരിന്ദുകലാദളം പോലെ

Song video

Watch on YouTube

Song information

Music: കെ പി ഉദയഭാനു

Lyricist: കെ ജയകുമാർ

Singer: പട്ടണക്കാട് പുരുഷോത്തമൻ

Film/album: ലളിതഗാനങ്ങൾ

Explore this song