Malayalam lyrics
ഹേയ് ഹെവൻലി സ്റ്റാർ ലവ് യൂ മോർ ആൻഡ് മോർ യൂ ആറ്റ് ദ് വൺ അക്വേറിയസ് ഹൂ മേയ്ക്ക് മൈ ഡ്രീം കം ട്രൂ..... ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും.. പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ് പതിവായാരോ മൂളുന്നില്ലേ ചെവിയിലായ് മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ് തളിരുകള്‍ തരളമായ് പ്രണയമോ..കളഭമായ്.. ഒളിക്കുന്നുവെന്നാല്‍ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ് സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ (2) ഇളമഞ്ഞില്‍ ഈറനാം ആലിന്റെ ചില്ലയില്‍ കിളികളൊരു പോലെ പാടി സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ.. കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ അരികിലായ് വന്നു ചേരാന്‍ കൊതിയും അരികിലാകുന്ന നേരം ഭയവും എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ നീയെന്റേതാകാനല്ലേ താളം തുള്ളുന്നു... ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും ഹൃദയവും....നിമിഷമായ്.. കളിയൂഞ്ഞാലാടിയോ..കാറ്റിന്റെ കൈകളില്‍ അവനുമായ് നിന്റെ നാണം സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ ഇതളുരുമ്മുന്ന പോലെ കവിളില്‍ ചിറകുരുമ്മുന്ന പോലെ കനവിൽ ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നീ കൂടെ പോരാനായെന്‍ മൗനം വിങ്ങുന്നു (ഹൃദയവും ഹൃദയവും.......)
Song information
Music: മെജോ ജോസഫ്
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വിനീത് ശ്രീനിവാസൻജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: നോട്ട്ബുക്ക്
Explore this song
- Singer: വിനീത് ശ്രീനിവാസൻജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: നോട്ട്ബുക്ക്
- Composer: മെജോ ജോസഫ്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ