Malayalam lyrics
മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളി മയ നാളം മൊഴിയിലെ ഈണം നുണയുന്ന നേരം ഞാനിന്നോ ശ്രുതി ലയമധുരാഗം പ്രണയിനീ നീയെൻ മരതക തീരം കുഞ്ഞോളമായ് വന്നീടുമോ അരികിൽ നീ മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളി മയ നാളം മൊഴിയിലെ ഈണം നുണയുന്ന നേരം മഴയുടെ അനുരാഗം പെയ്യുന്നെന്നുള്ളിൽ പുഴയുടെ മഞ്ജീരം കൊഞ്ചുന്നെന്നുള്ളിൽ കതിരെഴുമൂഴിയിൽ ഓലോലം കള കള ഗീതമായ് കിന്നാരം നെയ്യാമ്പൽ നീയെന്നിൽ അതിലെന്നും തേനായ് നീയും നനവണിയണ കനവിൽ ഒഴുകി നാം മിഴിയിലെ നാണം കവിയുന്ന നേരം നീയിന്നോ പുലരൊളി മയ നാളം മൊഴിയിലെ ഈണം നുണയുന്ന നേരം കുറുമൊഴി മണിമാല്യം പെണ്ണെ നൽകാം ഞാൻ കുറു നിരയാലെ നീ എന്നും മൂടാം ഞാൻ കളമൊഴിയായി നീ കാതോരം കവിളണിയുന്നൂ നിൻ സിന്ദൂരം നിന്നെ നന്ദി മുന്നിൽ ഇനി മിന്നും പന്തൽ തന്നിൽ നിറപറയൂടെ അരികിലൊരു ദിനം
Song information
Music: അൽഫോൺസ് ജോസഫ്
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: പി ജയചന്ദ്രൻസുജാത മോഹൻ
Film/album: ജലോത്സവം
Explore this song
- Singer: പി ജയചന്ദ്രൻസുജാത മോഹൻ
- Film / album: ജലോത്സവം
- Composer: അൽഫോൺസ് ജോസഫ്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ