Malayalam lyrics
സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും പൊന്‍താരകളും താനേ പൂക്കും യാമം മെല്ലെയെന്‍ നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂ മൗനം മറന്നുവരൂ.. സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം മിഴികളില്‍ നിനക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്‍മുകില്‍ തരളമായ് തളര്‍ന്നുറങ്ങാന്‍ തളിരണിഞ്ഞു ചില്ലകള്‍.. ഏതോ.. രാക്കുയിലിന്‍ പാട്ടിന്‍ ശ്രുതിമഴയില്‍ നാം.. പൂന്തേന്‍ തുമ്പികളായ് സന്ധ്യയും ഈ ചന്ദ്രികയും.. ഈറന്‍ മാറും യാമം തിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമം ലാലാലാ... ആ .. പുലരിയില്‍ നിനക്കുടുക്കാന്‍ പുടവനെയ്തു പൊന്‍വെയില്‍ അരിയനിൻ വിരലിലിടാന്‍ പ്രണയസൂര്യ മോതിരം മേലേ മാരിവില്ലിന്‍ കാണാക്കസവണിയാന്‍ നീ കൂടെപ്പോരുകില്ലേ.. സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമം തിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമം മെല്ലെയെന്‍ നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂ മൗനം മറന്നു വരൂ സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: വാഴുന്നോർ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വാഴുന്നോർ
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി