Malayalam lyrics
സന്താനഭാഗ്യമേകാൻ പൂജചെയ്യുന്നൂ, നാഗരാജാവേ ശ്രീശൈലവാസനീശൻ ശ്രീകണ്ഠപുത്രനയ്യൻ അമരുമിച്ചെറുനാട്ടിലായ് വാണരുളും നാഗദൈവങ്ങളേ പാടുന്നെൻ പാഴ്മനം ഒരു പുള്ളോർക്കുടം പോലെയിന്നും നീറീടും നെഞ്ചിലെ ഉലയിൽ വിനാശത്തീപടർന്നൂ നിത്യം നിന്നെ നമിച്ചീടാം നൂറും പാലും നേദിച്ചീടാം വരമരുളൂ നാഗയക്ഷിയമ്മേ എണ്ണുന്നേൻ നാൾദിനം തൃ- ക്കണ്ണാലുഴിഞ്ഞീടുകില്ലേ ആയുഃരാരോഗ്യസൗഖ്യം തന്നനുഗ്രഹിക്കുകില്ലേ കാലൻ തീണ്ടിക്കാലം പൂകും കർമ്മം ചെയ്യാനില്ലിങ്ങാരും തുണയരുളൂ നാഗത്താന്മാരേ
Song information
Music: കടവൂർ സന്തോഷ് ചന്ദ്രൻ
Lyricist: ജി നിശീകാന്ത്
Singer: ദലീമ
Film/album: ദേവപാദം
Explore this song
- Singer: ദലീമ
- Film / album: ദേവപാദം
- Composer: കടവൂർ സന്തോഷ് ചന്ദ്രൻ
- Lyricist: ജി നിശീകാന്ത്