Malayalam lyrics

സങ്കടമെന്നൊരു ചെങ്കടലലകളിൽ

വെന്തെരിയുന്നൊരു സൂര്യൻ

രുധിര സൂര്യൻ

കടലാഴം കനലോളം കാലപ്പെരുവെള്ളം

പെരുവെള്ളത്തിൽ തീ പടരുന്നു

തീ ..തീ..തീ...തീ..

അഗ്നിയിൽ ഞാനൊരു ശില്പം കൊത്തും

ഒരു ജന്മത്തിൻ തച്ചിൽ

പകയോടെ തറയ്ക്കും ക്രോധത്തിന്റെ

തുരുമ്പാണി

പകലേഴും ഇരവേഴും കഴിയും നാളിൽ

നിറ പാതിരാ ഇരുളൻ കീഴച്ചെഴുന്നെള്ളും

പ്രതികാര താണ്ഡവമാടിവരും

തുടൽമാല തീമാലകളണിയും

ആഴി കുടിക്കാൻ ദാഹം

ജ്വാലാമുഖികൾ വിഴുങ്ങാൻ

ദാഹം..ദാഹം..ദാഹം

Song video

Watch on YouTube

Song information

Music: റോബി എബ്രഹാം

Lyricist: റഫീക്ക് അഹമ്മദ്

Singer: വിജയ് യേശുദാസ്

Film/album: തീവ്രം

Explore this song