Malayalam lyrics

സങ്കീർത്തനം സങ്കീർത്തനം 
കാരുണ്യത്തിൻ സന്ദേശം
കൃഷ്ണനിൽ ഞാനും 
ക്രിസ്തുവിൽ നീയും തേടും സ്നേഹം
മൂകാർദ്രമാം ആത്മാവുമായ് മോഹച്ചിപ്പിക്കുള്ളിൽ ഞാൻ പാടും
സങ്കീർത്തനം സങ്കീർത്തനം 
കാരുണ്യത്തിൻ സന്ദേശം
എന്റെ മന്ത്രജാലകം 
എന്തിനായ് തുറന്നു നീ
എന്തിനെന്റെ ജീവനിൽ 
സീതയായ് വിതുമ്പി നീ
സരയൂ വീണ്ടുമിനി ഒഴുകുകില്ലേ
തരളവല്ലരികൾ ഉണരുകില്ലേ
വീണ്ടുമെൻ ഓമനേ ചൊല്ലുമോ 
സാന്ദ്രമാം സങ്കീർത്തനം 
മുൾക്കിരീടമേന്തുമെൻ 
സ്നേഹദൂതനാണു നീ
ശ്യാമരാത്രി മായ്ക്കുമെൻ 
സൂര്യബിംബമാണു നീ
ഉരുകി വീഴുമൊരു മെഴുതിരിയും
ഹൃദയതന്തികളിൽ ഈണവുമായ്
വീണ്ടുമെൻ ഓമനേ ചൊല്ലുമോ 
സാന്ദ്രമാം സങ്കീർത്തനം
സങ്കീർത്തനം സങ്കീർത്തനം 
കാരുണ്യത്തിൻ സന്ദേശം
ആദമായ് ഞാനും ഹവ്വയായ് നീയും 
തേടും സ്നേഹം
മൂകാർദ്രമാം ആത്മാവുമായ് മോഹച്ചിപ്പിക്കുള്ളിൽ ഞാൻ പാടും
സങ്കീർത്തനം സങ്കീർത്തനം 
കാരുണ്യത്തിൻ സന്ദേശം

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: സിന്ധുഭൈരവി

Film/album: സങ്കീർത്തനം

Explore this song