Malayalam lyrics

തീക്കുളിർക്കാറ്റിൽ ചുടുവിരൽ സ്പർശമായ് അരികിലെത്താൻ

കൊതിപ്പൂ സഖാവേ ...കൊതിപ്പൂ സഖാവേ

ഈറൻ നിലാവിൽ ഇമയാതെ എന്നും കല്വലായ് മാറാം

കൊതിപ്പൂ സഖാവേ ...കൊതിപ്പൂ സഖാവേ

ഗുൽമോഹറേകും ചുവപ്പിൻ ചോട്ടിലായ്

ചെങ്കൊടിത്തോഴന്റെ തോഴിയാകാം ഞാൻ

ഗുൽമോഹറേകും ചുവപ്പിൻ ചോട്ടിലായ്

ചെങ്കൊടിത്തോഴന്റെ തോഴിയാകാം ഞാൻ

ഉൾനെഞ്ചിലുയരുന്ന ഇൻ-ക്വിലാബുച്ചത്തിൽ

പാടും സഖാവിന്റെ നാവായിടാം ഞാൻ

ഞാൻ സഖാവിന്റെ പെണ്ണ്

ഞാൻ സഖാവിന്റെ പെണ്ണ്

ഞാൻ സഖാവിന്റെ പെണ്ണ്

സഖാവിന്റെ പെണ്ണ്

Song information

Music: പ്രശാന്ത് മോഹൻ എം പി

Lyricist: രജീഷ് വി രാജ

Singer: പവിത്ര മോഹൻ എം പി

Film/album: പട്ടം

Explore this song