Malayalam lyrics

സുരവന്ദിത ഹരിമോഹന വരണം നിത്യ മുക്തിയേകാന്‍

സ്മരസുന്ദരഭവമോചന തരണം സത്യശക്തി മന്ത്രം

മധുരാധിപതേ അഭയം കരുണാനിധിയേ ശരണം

ഗോവിന്ദാ ശ്രീമാധവാ

കിരണമാടി നടനമാടി വാ കണ്ണാ

കിരണമാടി നടനമാടി വാ വാ വാ (മധുരാധിപതേ)

അകമേറി നീ വിളയാടൂ ചിരിതൂകി നീ കളിയാടൂ

അമ്പാടിക്കണ്ണാ നീ അന്‍പോടെ മുന്നില്‍ വാ

ചങ്ങാതിക്കണ്ണാ നീ ചെന്താപമേല്‍ക്കാന്‍ വാ

എന്‍ നഭസ്സില്‍ ഓംകാര ദീപം നീ

എന്‍ വചസ്സില്‍ വേദാന്തസാരം നീ

സുരവന്ദിത ഹരിമോഹന വരണം നിത്യ മുക്തിയേകാന്‍

സ്മരസുന്ദരഭവമോചന തരണം സത്യശക്തി മന്ത്രം

മധുരാധിപതേ അഭയം കരുണാനിധിയേ ശരണം

വരവേണു തന്നൊലിതൂകി വരമേകി പൊന്‍‌കണിയാകൂ

ആരോമല്‍ കണ്ണാ നീ ആത്മാവിന്‍ കുളിരല്ലോ

ആലിലകണ്ണാ നീ ആനന്ദപ്പൊരുള്ളല്ലോ

നിന്‍ പദങ്ങള്‍ ചെമ്പനീരിന്‍ പൂ പോലെ

നിന്‍ കരങ്ങള്‍ ചന്ദ്രകാന്ത ശ്രീ പോലെ

സുരവന്ദിത ഹരിമോഹന വരണം നിത്യ മുക്തിയേകാന്‍

സ്മരസുന്ദരഭവമോചന തരണം സത്യശക്തി മന്ത്രം

മധുരാധിപതേ അഭയം കരുണാനിധിയേ ശരണം

ഗോവിന്ദാ ശ്രീമാധവാ

കിരണമാടി നടനമാടി വാ കണ്ണാ

കിരണമാടി നടനമാടി വാ വാ വാ

Song information

Music: അനിൽ പനച്ചൂരാൻ

Lyricist: അനിൽ പനച്ചൂരാൻ

Singer: കെ ജെ യേശുദാസ്

Film/album: 3 ചാർ സൗ ബീസ്

Explore this song