Malayalam lyrics

കൊച്ചുണ്ണിയാശാൻ നമ്മടെ കൊച്ചുണ്ണിയാശാൻ

കൊച്ചുണ്ണിയാശാൻ കായംകുളത്തൊരു സ്മാരകം വേണം

തസ്കരവീരന്റെ പേരില്‍ത്തന്നൊരു പ്ലസ് റ്റൂ സ്കൂള്‍ വേണം

മരിയാദയ്ക്ക് മോട്ടിക്കാനായ് ട്രയിനിംഗ് നല്‍കേണം

അവിടെ ട്രയിനിംഗ് നല്‍കേണം

പിടിച്ചുപറിയ്ക്കാന്‍ പനച്ചോനീ

ഒളിച്ചു വയ്ക്കാന്‍ ജമ്പുലിംഗം (2)

അടിച്ചു മാറ്റല്‍ പഠിപ്പിക്കാനൊരു സ്ഥാപനം വേണം

ആ സ്ഥാപനത്തിനു സ്ഥാവര ജംഗമ വസ്തുക്കള്‍ വേണം

സ്ഥാവര ജംഗമ...സ്ഥാവര ജംഗമ... (കൊച്ചുണ്ണിയാശാൻ)

കോട്ടും ഷെര്‍ലക് ഹോംസും അടിപണിയും വിറ്റീടാര്‍

തോക്കും കൈഡൂക്കും അതുവേണ്ടാ വിറ്റീടാര്‍

കാലം വഴിമാറും പല ട്രിക്കുകള്‍ വന്നീടും

കോലം പല കോലം എല്ലാം ചാര്‍ സൌ ബീസല്ലേ

രാക്കുയിൽ കൂടണഞ്ഞു രാവതില്‍ വീണുമയങ്ങിപ്പോയ്

യാമമണഞ്ഞു യാമമണഞ്ഞു മോഷണയാമമണഞ്ഞു (കൊച്ചുണ്ണിയാശാൻ)

പൂട്ട് പൂട്ട് പൂട്ട് ആരും തുറക്കാപ്പൂട്ട്

ചീട്ട് ചീട്ട് ചീട്ട് ആരും എടുക്കാച്ചീട്ട് പിടി

കോട്ട് കോട്ട് കോട്ട് ഓ രാത്രിക്കോട്ട്

തുട്ട് തുട്ട് തുട്ട് ഒരു ഗാന്ധിക്കെട്ട് പിടി (കൊച്ചുണ്ണിയാശാൻ)

കള്ളന്‍ കരിങ്കള്ളന്‍ എന്നെന്നെ വിളിക്കല്ലേ...

ഞാനോ ഈ ഞാനോ മോഷണവിദ്യാര്‍ത്ഥി

മാന്യന്‍ പകല്‍ മാന്യന്‍ ആരും അറിയാക്കള്ളച്ചാര്‍

സൂര്യന്‍ ആ സൂര്യനുദിച്ചാല്‍ പുലിവാലയ്യയ്യാ...

പോക്കുവെയില്‍ പോയ്മറഞ്ഞേ അമ്പിളിമാമന്റെ തേരുവന്നേ

യാമമണഞ്ഞു യാമമണഞ്ഞു ചൂഷണയാമമണഞ്ഞു

പൂട്ട് പൂട്ട് പൂട്ട് ആരും തുറക്കാപ്പൂട്ട്

ചീട്ട് ചീട്ട് ചീട്ട് ആരും എടുക്കാച്ചീട്ട് പിടി

കോട്ട് കോട്ട് കോട്ട് ഓ രാത്രിക്കോട്ട്

തുട്ട് തുട്ട് തുട്ട് ഒരു ഗാന്ധിക്കെട്ട് പിടി (കൊച്ചുണ്ണിയാശാൻ)

Song information

Music: ജാസി ഗിഫ്റ്റ്

Lyricist: അനിൽ പനച്ചൂരാൻ

Singer: ജാസി ഗിഫ്റ്റ്

Film/album: 3 ചാർ സൗ ബീസ്

Explore this song