Malayalam lyrics
സൂര്യഹൃദയം തേങ്ങുമെങ്കിൽ മിഴികളൊഴുകും മൂകമായ് (2) ചെറുവിരൽ തുമ്പണയുമെങ്കിൽ മനസ്സു തേടും പൈതലായ് ( സൂര്യഹൃദയം … ) കാറ്റിലുലയും തിരിയേനോക്കി കാവൽ നിൽക്കും സൌഹൃദം വഴിപിരിഞ്ഞൊരു വഴിയിലൂടെ പരതിയെത്തും സൌഹൃദം ഇരുൾ പടർന്നൊരു മനസ്സിൽ കനവിൽ പുലരിയാണീ സൌഹൃദം തിരകളിളലകും സാഗരത്തിൽ തീരമാണീ സൌഹൃദം ( സൂര്യഹൃദയം … ) വലം പിരിശംഖിൽ തീർത്ഥമായ് അമൃതു പകരും സൌഹൃദം പൂർവ്വജന്മം തപമിരുന്നൊരു സുകൃതമാണീ സൌഹൃദം ജീവജലമായ് വരളും നാവിനു പ്രാണനേകും സൌഹൃദം പാഴ് മരുഭുവിൻ സാന്ത്വനത്തിൻ കുളിർമഴയാണീ സൌഹൃദം ( സൂര്യഹൃദയം … )
Song information
Music: രവി ജെ മേനോൻ
Lyricist: സുധാംശു
Singer: കെ എസ് ചിത്ര
Film/album: പുലിവാൽ പട്ടണം
Additional song details
Singer: കെ ജെ യേശുദാസ്
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പുലിവാൽ പട്ടണം
- Composer: രവി ജെ മേനോൻ
- Lyricist: സുധാംശു
- Singer: കെ ജെ യേശുദാസ്