Malayalam lyrics

സ്യമന്തപഞ്ചക തീർത്ഥമായി
സൗഗന്ധികങ്ങൾ ചൂടി
സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ
സുസ്മിതവദനയായ് വന്നൂ പുലരീ
സുമശരസഖിയായ് നിന്നൂ
സ്യമന്തപഞ്ചക തീർത്ഥമായി
സൗഗന്ധികങ്ങൾ ചൂടി
സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ
സുസ്മിതവദനയായ് വന്നൂ പുലരീ
സുമശരസഖിയായ് നിന്നൂ
ഭുമിദേവി കൊളുത്തി നിരത്തിയ
ഭൂപാള ദീപാവലിക്കതിരിൽ
ഭുമിദേവി കൊളുത്തി നിരത്തിയ
ഭൂപാള ദീപാവലിക്കതിരിൽ
നടുവിൽ ജീരകക്കസവു തുന്നിയ
പുടവയുടുത്തവൾ കുണുങ്ങി നിന്നൂ
ഏതോ കാമുകസംഗമം കാത്തു നിന്നൂ
സ്യമന്തപഞ്ചക തീർത്ഥമായി
സൗഗന്ധികങ്ങൾ ചൂടി
സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ
സുസ്മിതവദനയായ് വന്നൂ പുലരീ
സുമശരസഖിയായ് നിന്നൂ
ദേവരാഗം വിടർത്തിയൊരുക്കിയ
ദേവസഭാതല മണ്ഡപത്തിൽ
അരയിൽ വൈഡൂര്യമുത്തുകൾ ചാർത്തി
ഞൊറിപ്പുവുമായവളൊരുങ്ങി നിന്നൂ
നീളും കാതരനയനയായ് കാത്തു നിന്നൂ
സ്യമന്തപഞ്ചക തീർത്ഥമായി
സൗഗന്ധികങ്ങൾ ചൂടി
സുവർണ്ണവല്ലികൾ പൂക്കുന്ന കുടിലിൽ
സുസ്മിതവദനയായ് വന്നൂ പുലരീ
സുമശരസഖിയായ് നിന്നൂ

Song video

Watch on YouTube

Song information

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

Lyricist: ഭരണിക്കാവ് ശിവകുമാർ

Singer: എൻ ശ്രീകാന്ത്

Film/album: ലളിതഗാനങ്ങൾ

Explore this song