Malayalam lyrics

സായംസന്ധ്യയും തേങ്ങി
കണ്ണീർ കവിളിനെ പുൽകി (2 )
ഞാൻ കൊതിച്ചൊരീ ജീവിതം
നോമ്പരക്കനലാകുമോ
സായംസന്ധ്യയും തേങ്ങി ..

നിന്നു അന്ന്യനെ പോലെ
മുന്നിൽ ശൂന്യതയോടെ (2 )
അരികെയോ അകലെയോ
മതിവരാത്തയീ ജീവിതം
കാലമോ അവതാള താണ്ടവമാടി
നിൽക്കുമ്പോൾ
അരികെയോ അകലെയോ
കൊതിവരാത്തയീ ജീവിതം
ശാപമോ ശാപമോ ..
ശാപമോ ശരശയ്യപോലെന്നെ
ചേരാൻ വെമ്പുന്നുവോ
സായംസന്ധ്യയും തേങ്ങി

സായംസന്ധ്യയും തേങ്ങി
കണ്ണീർ കവിളിനെ പുൽകി
ഞാൻ കൊതിച്ചൊരീ ജീവിതം
നോമ്പരക്കനലാകുമോ
സായംസന്ധ്യയും തേങ്ങി ..

Song video

Watch on YouTube

Song information

Music: മുരളി ഗുരുവായൂർ

Lyricist: സജീവ്‌ നാവകം

Singer: മധു ബാലകൃഷ്ണൻ

Film/album: ഡോൾസ്

Explore this song