Malayalam lyrics
സ്നേഹവീഥിയിൽ മഞ്ഞുപെയ്യും പ്രണയകാലമായി... മോഹപാളിയിൽ വെള്ളി പൂശും ശിശിരകാലമായി ഒരു മേഘമായി കുളിർതെന്നലായി പനിനീർ പോലെ ഒഴുകു നീ..(സ്നേഹ) ഹിമകണമേറ്റ ഹൃദയം നിനവിൽ തണുവറിഞ്ഞു(ഹിമ) അലിയാതെ ഉള്ളിനുള്ളിൽ അനുരാഗ ചൂടിൽ ആഴ്ന്നു(അലി) സ്നേഹവീഥിയിൽ മഞ്ഞുപെയ്യും പ്രണയകാലമായി... കനവുറയാത്ത വിരഹം കദനപുതപ്പഞ്ഞിഞ്ഞു (കനവു) ഉരുകാതെ നെഞ്ചിനുള്ളിൽ ഒരുപാടു മോഹമുണ്ടോ (ഉരുകാതെ) സ്നേഹവീഥിയിൽ മഞ്ഞുപെയ്യും പ്രണയകാലമായി... മോഹപാളിയിൽ വെള്ളി പൂശും ശിശിരകാലമായി ഒരു മേഘമായി കുളിർതെന്നലായി പനിനീർ പോലെ ഒഴുകു നീ... സ്നേഹവീഥിയിൽ മഞ്ഞുപെയ്യും പ്രണയകാലമായി...
Song information
Music: ഡോ ജി സന്തോഷ്
Lyricist: സോഹൻ റോയ്
Singer: സുദീപ് കുമാർ
Film/album: 9 കെ കെ റോഡ്
Explore this song
- Singer: സുദീപ് കുമാർ
- Film / album: 9 കെ കെ റോഡ്
- Composer: ഡോ ജി സന്തോഷ്
- Lyricist: സോഹൻ റോയ്