Malayalam lyrics
ഹോ....ഹോ....ഹോ.......... ഇന്നെന്റെ മുറ്റത്തെ പൊൻസൂര്യൻ മാഞ്ഞെന്നോ....... കണ്ണീരിൻ കാറ്റത്തെൻ മഴമുല്ല വീണെന്നോ...... ഒരു വാക്കും മിണ്ടാതേ പോയില്ലേ നീ.....തനിയേ..... മൃതിയോരോ നാളും തേടുന്നതാരാരെയോ പറയൂ.... എന്നച്ഛൻ എൻ പുണ്യം എരിയുന്നൂ ചിതയിൽ... കനലൂതും ഈ കാറ്റും തളരുന്നൂ അരികേ.......... കണ്ണേറുകൊള്ളാതേ..കവിളാരും നുള്ളാതേ........ എന്നും നിൻ മാറിൽ ഞാനുറങ്ങിയില്ലേ.......(2) കാലങ്ങൾ മാഞ്ഞുപോയ്....കണ്ണീരിൻ പെരുമഴയായ്.... അഗ്നിയ്ക്ക് കനിവെങ്ങാൻ തോന്നിയെങ്കിൽ..... എന്നച്ഛനേ ഈ നേരം തന്നുവെങ്കിൽ..... (ഇന്നെന്റെ..........വീണെന്നോ..........) കാറ്റത്ത് നാളങ്ങൾ പകയോടെരിച്ചാലും....... ഗംഗയിലസ്ഥിയായ് ഒഴുകിയാലും.......(2) ഇന്നുമെൻ പ്രാണനിൽ അച്ഛന്റെ ഓർമ്മയായ്.... കറുകയിൽ തീരുമോ ആത്മബന്ധം.... എൻ നെറുകയിൽ തീർത്ഥമായ് നിന്റെ ജന്മം........(പല്ലവി)
Song video
Song information
Music: റോണി റാഫേൽ
Lyricist: ചിറ്റൂർ ഗോപി
Singer: സുദീപ് കുമാർ
Film/album: സിംഹാസനം
Explore this song
- Singer: സുദീപ് കുമാർ
- Film / album: സിംഹാസനം
- Composer: റോണി റാഫേൽ
- Lyricist: ചിറ്റൂർ ഗോപി