Malayalam lyrics

ഓ...

സ്നേഹപ്പൂങ്കുയിലേ ഒരു രാഗം കൊണ്ടുവരൂ 

എൻ കണ്മണിയാളുടെ കണ്ണീരൊപ്പാൻ 

കൈലേസൊന്നു തരൂ.... (സ്നേഹപ്പൂങ്കുയിലേ....)

ഓമനേ എൻ മനം വേണുവാക്കി മാറ്റി നീ...

കാതരേ എൻ മനം പൊൻവീണയാക്കി മാറ്റി നീ...

ഇനി എന്തിനായീ മിഴിനീരു തോഴി 

ഇനി എന്തിനായീ നൊമ്പരങ്ങൾ 

നോവുകളും പൂവുകളായ് 

നിന്റെ ജീവനിൽ മധു പകരും...

പ്രേമവതിയെൻ നെഞ്ചിൽ പടരൂ....

ഓ......... ഉം..... ( സ്നേഹപൂങ്കുയിലെ... )

ഹേ സഖീ പ്രേമമെൻ നെഞ്ചിലൂറി നിൽക്കുമ്പോൾ....

ഹേ സഖീ ജീവിതം പൂത്തുലഞ്ഞു നിൽക്കുമ്പോൾ... 

നിനക്കുള്ളതല്ലേ നിറമുള്ള പൂക്കൾ....

നിനക്കുള്ളതല്ലേ പൊൻ കിനാക്കൾ....

ഇണയായ് ഞാൻ തുണയായ് ഞാൻ 

നിന്റെ പ്രാണനിൽ ശ്രുതി ചൊരിയും 

തേൻകണമായെൻ ഉള്ളിൽ നുരയൂ... (സ്നേഹപൂങ്കുയിലെ.. )

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: യൂസഫലി കേച്ചേരി

Singer: കെ ജെ യേശുദാസ്

Film/album: ദീപങ്ങൾ സാക്ഷി

Explore this song