Malayalam lyrics

സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ 
അതോ രാവിന്റെ മാറിലടിഞ്ഞോ
നിൻ പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ
നിഴലേ ഞാൻ നിന്നെ പിൻതുടരുമ്പോൾ
നീങ്ങുകയാണോ നീ അകലേ
നീങ്ങുകയാണോ നീ
അഴലേ നിന്നിൽ നിന്നകലുമ്പോളെല്ലാം
അടുക്കുകയാണോ നീ എന്നിലേ-
ക്കടുക്കുകയാണോ നീ ഓ...
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ 
നീ പകലിനെ കൈവെടിഞ്ഞോ
മാനസം ചുംബിച്ച മന്ദാരവല്ലിയിൽ
മിഴിനീർ മുകുളങ്ങളോ അതോ 
കവിയും കദനങ്ങളോ
ആട്ടവിളക്കിന്റെ ഇടറുന്ന നാളത്തിൽ
നടനെന്നും ഒരു പാവയോ -വിധി 
ചലിപ്പിക്കും വെറും പാവയോ ഓ...
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ 
അതോ രാവിന്റെ മാറിലടിഞ്ഞോ
നിൻ പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ
പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: യൂസഫലി കേച്ചേരി

Singer: കെ ജെ യേശുദാസ്

Raaga: നഠഭൈരവി

Film/album: ദീപസ്തംഭം മഹാശ്ചര്യം

Explore this song